കൊച്ചി : ഇറാന് നാവികസേനയുടെ പടക്കപ്പല്‍ ഐറിസ് ലവാന് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണിത്.
സാങ്കേതിക തകരാര്‍ കാരണം ഇന്ത്യന്‍ തീരത്ത് നങ്കൂരമിടാന്‍ അനുവദിക്കണമെന്ന് ഇറാന്, ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു.യുദ്ധം തുടങ്ങിയ ദിവസമായിരുന്നു ഇത്.മാര്‍ച്ച് ഒന്നിന് കപ്പല്‍ അടുപ്പിക്കാന്‍ ഇന്ത്യ അനുമതി നല്കി.
തുടര്‍ന്ന് ഈ മാസം 4ന് കപ്പല്‍ കൊച്ചി തുറമുഖത്തെത്തി.പടക്കപ്പലിലെ 183 നാവികരെ കൊച്ചി നാവിക കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
നേരത്ത് ഐറിസ് ദേന എന്ന ഇറാന് പടക്കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ടോര്‍പിഡോ ആക്രമണത്തിലൂടെ അമേരിക്ക മുക്കിയിരുന്നു .ശ്രീലങ്കയ്ക്ക് അടുത്ത് വച്ചുണ്ടായ ആക്രമണത്തില്‍ ഈ കപ്പല്‍ തകര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനയും എത്തിയിരുന്നു.

