അർമാഗ്: ലിസ ഡോറിയന്റെ തിരോധാനവും കൊലപാതകവും ആയി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി. 48 വയസ്സുള്ള പുരുഷനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അർമാഗിലെ ക്രെയ്ഗാവനിൽ നിന്നായിരുന്നു ഇയാളെ പോലീസ് അറസ്റ്ര് ചെയ്തത്. അതേസമയം ലിസ ഡോറിയ ൻ കേസുമായി ബന്ധപ്പെട്ടുള്ള നാലാമത്തെ അറസ്റ്റാണ് ഇത്.
വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷം അന്വേഷണ സംഘം വിട്ടയക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post

