ഡബ്ലിൻ: ഇ- സ്കൂട്ടറുകളുടെയും ഇ- ബൈക്കുകളുടെയും സുരക്ഷിതമായ ഉപയോഗം ലക്ഷ്യമിട്ട് വാട്ടർഫോർഡിൽ ബോധവത്കരണ പരിപാടി. കിക്ക്സ്റ്റാർട്ടിംഗ് ദി കമ്മ്യൂണിറ്റി എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇ- ബൈക്കുകളുടെയും ഇ- സ്കൂട്ടറുകളുടെയും ഉപയോഗം സുരക്ഷിതമാക്കുന്നതിന് പുറമേ സാമൂഹിക വിരുദ്ധ പെരുമാറ്റം കുറയ്ക്കുകയും പരിപാടിയുടെ ലക്ഷ്യമാണ്.
നിലവിൽ രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകൾ അപകടത്തിൽപ്പെടുന്നതും ഇതേ തുടർന്നുള്ള മരണങ്ങളും വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ വിവിധ കമ്യൂണിറ്റികളിൽ നിന്നും വലിയ ആശങ്ക ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്.
Discussion about this post

