ഡബ്ലിൻ: അയർലൻഡ് നീതി മന്ത്രി ജിം ഒ കെല്ലഗൻ അടുത്ത ഫിയന്ന ഫെയിൽ നേതാവ് ആകുന്നതിനുള്ള സാധ്യത മങ്ങുന്നു. ലാഡ്ബ്രോക്ക്സാണ് കെല്ലഗൻ നേതൃത്വസ്ഥാനത്തേക്ക് വരാനുള്ള സാധ്യത കുറവാണെന്ന് നിരീക്ഷിച്ചിരിക്കുന്നത്. ഇതോടെ ആരാകും പാർട്ടിയുടെ അടുത്ത നേതാവ് എന്ന കാര്യത്തിൽ സസ്പെൻസ് വർധിക്കുകയാണ്.
നേതൃസ്ഥാനം ഒഴിയാൻ മീഹോൾ മാർട്ടിന് സമ്മർദ്ദം ഏറുകയാണ്. നിലവിൽ കെല്ലഗൻ ഉൾപ്പെടെ നാല് പേരാണ് ഫിയന്ന ഫെയിലിന്റെ നേതൃസ്ഥാനം അലങ്കരിക്കാൻ സാധ്യതയുള്ളത്. ഗതാഗത മന്ത്രി ദരാഗ് ഒ ബ്രയാൻ, സാമൂഹിക സുരക്ഷാ മന്ത്രി ഡാര കാലിയറി, പൊതുചെലവ് മന്ത്രി ജാക്ക് ചേംബേഴ്സ് എന്നിവരാണ് പരിഗണനയിൽ ഉള്ളത്.
Discussion about this post

