ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ യുവതിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് നീതിമന്ത്രി ജിം ഒ കെല്ലഗൻ. വളരെ ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് യുവതിയ്ക്ക് നേരെ ഉണ്ടായത് എന്നും, സംഭവത്തിന്റെ വിശദാംശങ്ങൾ പോലീസിൽ നിന്നും ആരാഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെയോടെയായിരുന്നു യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
സ്ത്രീയ്ക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച വാർത്തകൾ വലിയ ഞെട്ടൽ ഉണ്ടാക്കുന്നതാണ്. സംഭവം സംബന്ധിച്ച് പോലീസുമായി സംസാരിച്ചു. ഞാനും അവർക്കൊപ്പം പങ്കുചേരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം മുന്നോട്ടുവരണം. അക്രമിയെ നിയമത്തിന് മുൻപിൽ കൊണ്ടുവരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

