ഡബ്ലിൻ: അയർലൻഡിലെ ക്യാമ്പസുകളിൽ ഇസ്ലാമിക ഭീകരവാദികൾ നുഴഞ്ഞുകയറുന്നതായി റിപ്പോർട്ട്. മുസ്ലീം ബ്രദർഹുഡുമായി ബന്ധപ്പെട്ട തീവ്രവാദ ശൃംഖലകൾ ക്യാമ്പസുകളിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ഗ്ലോബൽ ആന്റിസെമിറ്റിസം ആൻഡ് പോളിസി ഗ്രൂപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ പോസ്റ്റുവഴി വിശദാംശങ്ങൾ പങ്കുവയ്ക്കുകയായിരുന്നു.
സൗദി അടക്കമുള്ള രാജ്യങ്ങൾ നിരോധിച്ച സംഘടനയാണ് മുസ്ലീം ബ്രദർഹുഡ്. അയർലൻഡിന് പുറമേ യുകെയിലെ സർവ്വകലാശാലകളിൽ ഉൾപ്പെടെ ഇക്കൂട്ടർ നുഴഞ്ഞു കയറിയിട്ടുണ്ട്. രാജ്യത്തെ അന്തരീക്ഷം കലുഷിതമാക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

