ഡബ്ലിൻ/ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തി ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. രാജ്യതലസ്ഥാനമായ ബെയ്ജിംഗിൽ ആയിരുന്നു കൂടിക്കാഴ്ച. ഇരുവരും തമ്മിൽ വിവിധ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു.
ചൈന- അയർലൻഡ് വ്യാപാരം ശക്തമാക്കുകയാണ് മീഹോൾ മാർട്ടിന്റെ ചൈനീസ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. തുറന്ന വ്യാപാരം സാധ്യമാക്കുന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച നടത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അഞ്ച് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മീഹോൾ മാർട്ടിൻ ചെെനയിൽ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ നേതാക്കളുമായി മീഹോൾ മാർട്ടിൻ കൂടിക്കാഴ്ച നടത്തും.
Discussion about this post

