ഡബ്ലിൻ: അയർലൻഡിലേക്ക് കൂടുതൽ വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ സർക്കാർ. ഇതിനായി പുതിയ പദ്ധതി പ്രഖ്യാപിക്കും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് അയർലൻഡ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം പ്രതിവർഷം 10 ലക്ഷം വീതം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
2024 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി അയർലൻഡ് സന്ദർശിച്ചവരുടെ എണ്ണത്തിൽ കുറവുണ്ട്. ഇതേ തുടർന്നാണ് പുതിയ പദ്ധതി ആവിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. ഈ വർഷം ഒക്ടോബർ വരെയുള്ള പത്ത് മാസങ്ങളിൽ 5.4 ദശലക്ഷത്തിലധികം ആളുകൾ അയർലൻഡിൽ എത്തി. 2024-ൽ ഇത് 5.8 ദശലക്ഷമായിരുന്നു. അതായത് ഇക്കുറി 6.5% കുറവ്. പുതിയ പദ്ധതി ആവിഷ്കരിക്കുന്നതുവഴി വരുമാന വർധനവും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
Discussion about this post

