ഡബ്ലിൻ: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. 45കാരനായ ബഹാൽ-ദിൻ അൽ-ഷ്വരയ്ക്കാണ് കോടതി ശിക്ഷവിധിച്ചത്. സെൻട്രൽ ക്രിമിനൽ കോടതിയുടേത് ആണ് നടപടി.
2021 ഡിസംബർ 24 ന് ആയിരുന്നു ഇയാൾ ഭാര്യയായ സീനത്ത് ബഷാബ്ഷെയെ കുത്തി കൊലപ്പെടുത്തിയത്. സീനത്തിനോട് ഉണ്ടായിരുന്ന വൈരാഗ്യം ആണ് കൊലയിലേക്ക് നയിച്ചത്. 14 തവണയായിരുന്നു ഇയാൾ സീനത്തിനെ കുത്തിയത്. ബഹാലിനെ ജീവപര്യന്തം തടവ് ശിക്ഷ നൽകിയതിൽ സന്തോഷമുണ്ടെന്ന് സീനത്തിന്റെ കുടുംബം പ്രതികരിച്ചു.
ബഹാലിന്റെ രണ്ടാം ഭാര്യയാണ് സീനത്ത്. സോഷ്യൽ മീഡിയ വഴിയായിരുന്നു സീനത്തിനെ രണ്ട് കുട്ടികളുടെ പിതാവായ ബഹാൽ പരിചയപ്പെട്ടത്.
Discussion about this post

