ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം തണുത്ത കാലാവസ്ഥ. ഹംബർട്ടോ ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ രാജ്യത്ത് മഴയും തണുത്ത കാറ്റും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. കാറ്റഗറി 4 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഹംബർട്ടോ ചുഴലിക്കാറ്റ് നിലവിൽ അമേരിക്കയുടെ തെക്ക് കിഴക്കൻ തീരത്ത് നിന്നും അയർലൻഡിലേക്ക് നീങ്ങുകയാണ്.
മണിക്കൂറിൽ 130 കിലോ മീറ്റർ എന്ന വേഗതയിലാണ് കാറ്റിന്റെ സഞ്ചാരം. എന്നാൽ തീരത്ത് എത്തുമ്പോഴും ഇതേ വേഗതയുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാൽ വടക്കൻ അറ്റ്ലാൻഡിക്കിന് മുകളിലൂടെ വേഗത്തിൽ സഞ്ചരിക്കുന്ന ജെറ്റ് പ്രവാഹവുമായി ഇത് സമ്പർക്കത്തിൽ വന്നാൽ കാറ്റിന്റെ ശക്തി വർദ്ധിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ വെള്ളിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ ശക്തമായ കാറ്റായിരിക്കും അയർലൻഡിൽ അനുഭവപ്പെടുക.

