ഡബ്ലിൻ: അയർലൻഡിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ. നിലവിലെ അഞ്ച് വർഷത്തെ താമസകാലം എട്ട് വർഷമായി ഉയർത്തും. മറ്റ് കർശന വ്യവസ്ഥകളും സർക്കാർ നടപ്പിലാക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഈ ആഴ്ച മന്ത്രിസഭയുടെ പരിഗണനയിലെത്തും.
നീതിന്യായ മന്ത്രി ജിം ഒ കല്ലഗനാണ് നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. പൗരത്വത്തിന് അപേക്ഷിക്കുന്നതിന് നേരത്തെ അഞ്ച് വർഷമെന്ന താമസകാലാവധി പൂർത്തിയാക്കണമായിരുന്നു. കഴിഞ്ഞ വർഷം ആയിരുന്നു മൂന്നിൽ നിന്നും കാലാവധി അഞ്ചാക്കി ഉയർത്തിയത്. ഇതിന് പുറമേ ഇനി പൗരത്വത്തിന് അപേക്ഷിക്കാൻ ഇംഗ്ലീഷ് അല്ലെങ്കിൽ ഐറിഷ് ഭാഷയിൽ പ്രാവീണ്യം ആവശ്യമാണ്. ഇത് തെളിയിക്കാൻ സർക്കാർ പരീക്ഷയും നടത്തും.

