ഡബ്ലിൻ: ഡബ്ലിൻ മാരത്തോൺ ഇന്ന്. ചുരുങ്ങിയത് 25,000 പേരെങ്കെലും മാരത്തോണിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരത്തോണിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ വ്യാപകമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മാരത്തോൺ കടന്ന് പോകുന്ന മേഖലകളിലെ റോഡുകൾ ഇന്ന് അടച്ചിടും. സമീപ മേഖലകളിലും നിയന്ത്രണം ഉണ്ടാകും. ഈ സാഹചര്യത്തിൽ നഗരത്തിലൂടെ സഞ്ചരിക്കുന്ന വാഹന യാത്രികർക്ക് യാത്രയ്ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും. ഏവരും നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. റോഡുകളിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൊതുഗതാഗതത്തിന്റെ സമയങ്ങളിലും മാറ്റങ്ങൾ ഉണ്ടായേക്കാം. ഡബ്ലിൻ ബസ് റൂട്ടുകൾ മാറുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്തേക്കാം.

