ഡബ്ലിൻ: അയർലൻഡിൽ ആരോഗ്യപ്രവർത്തകരുടെ സ്ഥാനക്കയറ്റത്തിന് കർശന നിയന്ത്രണം ഏർപ്പെടത്തി ആരോഗ്യവകുപ്പ്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായിട്ടാണ് നടപടി. സാമ്പത്തിക കമ്മി കുറയ്ക്കുകയും ലക്ഷ്യമാണ്. ആരോഗ്യവകുപ്പിന്റെ തീരുമാനം പ്രമോഷൻ കാത്തിരുന്ന ഏകദേശം ഒരു ലക്ഷത്തോളം ജീവനക്കാരെയാണ് ബാധിക്കുക.
പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും നിയന്ത്രണമുണ്ട്. ഒഴിവുവന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനും തസ്തിക മാറ്റത്തിനും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. മേൽപ്പറഞ്ഞവ നടപ്പിലാക്കണമെങ്കിൽ ആരോഗ്യവകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. നേരത്തെ എച്ച്എസ്ഇയുടെ അംഗീകാരം പരിഗണിക്കുമായിരുന്നു. എച്ച്എസ്ഇ നേരത്തെ അംഗീകരിച്ച തസ്തികകൾക്കും ഈ തീരുമാനം ബാധകമാണ്.

