ഡബ്ലിൻ: മാക്റൂമിലെ ഗോൾഫ് കോഴ്സിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. ഹൈപ്പോഥെർമിയ മൂലമാകാം മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ വിലയിരുത്തൽ.
28 വയസ്സുള്ള ജാക്ക് ഒ’ഡോണോവനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. അതുവഴി പോയവരാണ് മൃതദേഹം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

