ഡബ്ലിൻ: അയർലൻഡിലേക്ക് വീശിയടിച്ച് ബെയ്ലോ ചുഴലിക്കാറ്റ്. കാറ്റിന്റെ പശ്ചാത്തലത്തിൽ ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. നിരവധി വിമന സർവ്വീസുകൾ ഇന്നലെ റദ്ദാക്കി. നിരവധി വിമാനങ്ങൾ വൈകി സർവ്വീസ് നടത്തി. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്തായിരുന്നു വിമാന സർവ്വീസുകൾ റദ്ദാക്കിയത്.
ശനിയാഴ്ച ഉച്ചവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന അഞ്ച് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇവിടെ എത്തിച്ചേരേണ്ടിയിരുന്ന നാല് വിമാനങ്ങളും റദ്ദാക്കി. വൈകീട്ടോടെ മൂന്ന് സർവ്വീസുകൾ കൂടി റദ്ദാക്കി. അതേസമയം അതിശക്തമായ കാറ്റും മഴയും ആയിരുന്നു ബെയ്ലോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും അനുഭവപ്പെട്ടത്.

