കൊച്ചി: ചേരാനല്ലൂരിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ച് ഒരാൾ മരിച്ചു. മഞ്ചാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ചിറ്റൂരിന് സമീപമുള്ള തട്ടുകട അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാറോടിച്ചിരുന്ന 17 കാരൻ ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജിയുടെ മകനാണ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലൈസൻസ് ഇല്ലാതെയാണ് കുട്ടി വാഹനമോടിച്ചിരുന്നത് . അപകടത്തിൽപ്പെട്ട ബെൻസ് കാർ പിതാവിന്റെ പേരിലുള്ളതാണ്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെയാണ് കുട്ടി കാർ എടുത്തുകൊണ്ടുപോയതെന്നാണ് സൂചന.അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

