ഡബ്ലിൻ: സ്റ്റോം ബൊയ്ലോയുടെ പശ്ചാത്തലത്തിൽ അയർലൻഡിൽ ജാഗ്രത തുടരുന്നു. അതിശക്തമായ കാറ്റും മഴയുമാണ് കൗണ്ടികളിൽ അനുഭവപ്പെടുന്നത്. വിവിധ കൗണ്ടികളിൽ കാറ്റിനെ തുടർന്നുള്ള മുന്നറിയിപ്പ് തുടരുകയാണ്.
ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ എന്നീ കൗണ്ടികളിൽ ഓറഞ്ച് വിൻഡ് വാണിംഗ് ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഓറഞ്ച് വാണിംഗ് നിലവിൽ വന്നു. ഇന്ന് രാവിലെ 9 മണിവരെ ഈ മുന്നറിയിപ്പ് തുടരും. രാജ്യവ്യാപകമായി പ്രത്യേക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഏഴ് മണിയ്ക്ക് പ്രാബല്യത്തിൽവന്ന മുന്നറിയിപ്പ് ഇന്ന് രാവിലെ ആറ് മണിവരെ തുടരും. 11 മടങ്ങ് വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

