ഒഫാലി: കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കൗണ്ടി ഒഫാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോസെയിൽസ് സൊല്യൂഷൻസ്. അടുത്ത വർഷം ആകുമ്പോഴേയ്ക്കും 100 ഓളം പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ. തൊഴിൽശക്തി വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിയമനങ്ങൾ.
ഈ വർഷം ഒക്ടോബറിൽ യുകെയിൽ പുതിയ ഓഫീസ് തുറക്കുന്നുണ്ട്. ഇത് 60 ഓളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുക. അയർലൻഡിൽ നിന്നുൾപ്പെടെയുളളവർക്ക് ഇത് ഗുണം ചെയ്യും. ഡബ്ലിനിലെ വ്യവസായി ജെയിംസ് കെല്ലിയുടേതാണ് ഗോസെയിൽസ് സൊല്യൂഷൻസ്. ഏഡെൻഡെറിയാണ് കമ്പനിയുടെ ആസ്ഥാനം.
Discussion about this post

