ലിമെറിക്ക്: ലിമെറിക്കിൽ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെ പ്രോസ്പെക്ടിലെ ലെനിഹാൻ അവന്യൂവിലെ വസതിയിലാണ് ആക്രമണം ഉണ്ടായത്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരം അറിഞ്ഞ് സിറ്റി ഫയർ സർവ്വീസിൽ നിന്നും നിരവധി യൂണിറ്റുകൾ സ്ഥലത്ത് എത്തുകയായിരുന്നു. തീപിടിത്തത്തിൽ വീടിന് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
Discussion about this post

