കോർക്ക്: അയർലൻഡിൽ കനത്ത മഴയെ തുടർന്നുള്ള യെല്ലോ വാണിംഗ് ആരംഭിച്ചു. ആറ് കൗണ്ടികളിലാണ് മഴയെ തുടർന്നുള്ള മുന്നറിയിപ്പുള്ളത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് യെല്ലോ വാണിംഗ് ആരംഭിച്ചത്. നാളെ പുലർച്ചെ മൂന്ന് മണിവരെ വാണിംഗ് തുടരും.
കോർക്ക്, കാർലോ, കിൽക്കെന്നി, വാട്ടർഫോർഡ്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലാണ് വാണിംഗുള്ളത്. ഇവിടെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന് പുറമേ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ശക്തമായ ഇടിമിന്നലും ഇന്നുണ്ടാകും. ഇതേ തുടർന്ന് മൂന്ന് കൗണ്ടികളിൽ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. പകൽ 23 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില അനുഭവപ്പെടാം.

