ഡബ്ലിൻ: ആരോഗ്യ ഇൻഷൂറൻസ് പ്രീമിയങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ച് വിഎച്ച്ഐ. പ്രീമിയങ്ങളിൽ ശരാശരി 2.75 ശതമാനത്തിന്റെ വർധനവാണ് ഇൻഷൂറൻസ് കമ്പനി വരുത്തുന്നത്. ഒക്ടോബർ 1 മുതൽ പുതിയ നിരക്ക് നിലവിൽ വരും.
ആരോഗ്യസേവനങ്ങളുടെ ആവശ്യകതയും ആരോഗ്യ സംരക്ഷണം നൽകുന്നതിനുള്ള ചിലവും വലിയ തോതിൽ വർധിച്ചുവരികയാണ്. ഇത് കണക്കിലെടുത്താണ് പ്രീമിയങ്ങൾ വർധിപ്പിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ ഉറപ്പാക്കാൻ പോളിസി വർധനവ് അനിവാര്യമാണെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഈ വർഷം വിഎച്ച്ഐയിലെ സ്വകാര്യ ആശുപത്രി ക്ലെയിം ചെലവുകൾ ഒമ്പത് ശതമാനത്തിലധികം വർധിച്ചു. ജിപി, ഫിസിയോതെറാപ്പി, കൺസൾട്ടന്റുകൾ തുടങ്ങിയ ദൈനംദിന പരിചരണ ക്ലെയിം ചിലവുകൾ ഏകദേശം 14 വർധിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു.

