ഡബ്ലിൻ: ഡബ്ലിനിലെ പ്രമുഖ ബീച്ചിൽ നീന്തുന്നതിന് വിലക്ക്. ഹൗത്തിലെ പ്രമുഖ നീന്തൽ കേന്ദ്രമായ ക്ലെയർമോണ്ട് ബീച്ചിൽ ഇറങ്ങുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം മോശമായതിനെ തുടർന്നാണ് മുന്നറിയിപ്പ്.
നോർത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊതുജനങ്ങൾക്കായി ബീച്ചിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളുകളിൽ വെള്ളത്തിന്റെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് പതിപ്പിച്ചത്. വെള്ളത്തിന്റെ നിലവാരം മോശമാകാനുള്ള കാരണം വ്യക്തമല്ല. മൂന്ന് ദിവസത്തേയ്ക്കാണ് നിലവിൽ വിലക്കുള്ളത്. വീണ്ടും സാമ്പിൾ പരിശോധിച്ച ശേഷം വിലക്ക് നീക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകൂ.

