ഡബ്ലിൻ: ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ രാജിവയ്ക്കുന്ന പോലീസുകാരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 400 പേരാണ് ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷത്തിനുള്ളിൽ തന്നെ രാജിവച്ചത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മാത്രം ജോലി ഉപേക്ഷിച്ച് പോയവരുടെ എണ്ണം നൂറിലധികമാണ്.
2023 ൽ 68 പേരാണ് രാജിവച്ചത്. 2024 ൽ 65 പേരും രാജിവച്ചു. ഇവരെല്ലാം ജോലിയിൽ പ്രവേശിച്ച് അഞ്ച് വർഷം തികഞ്ഞിരുന്നില്ല. 10 വർഷത്തിനിടെ 2017 ൽ മാത്രമാണ് ജോലി ഉപേക്ഷിച്ച പോലീസുകാരുടെ എണ്ണത്തിൽ കുറവ് ഉണ്ടായത്. 2017 ൽ എട്ട് പേർ മാത്രമായിരുന്നു രാജിവച്ചത്.
ജോലി ഉപേക്ഷിച്ച പോലീസുകാരുടെ കണക്കുകൾ ഇങ്ങനെ
2016 – 12
2017 – 8
2018 – 26
2019 – 41
2020 – 42
2021 – 63
2022 – 59
2023 – 68
2024 – 65
2025 – 16