ഒഫാലി: ഏഡൻഡെറി ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിവിട്ടു. വേപ്പിലെ രാസവസ്തുക്കൾ ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം ഇവരുടെ ആരോഗ്യനില തൃപ്തികരമായി. ഇതോടെയായിരുന്നു വിട്ടയച്ചത്. അതേസമയം സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ആയിരുന്നു ഗാർഡകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അടുത്തിടെ വാണിജ്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വേപ്പുകൾ പിടിച്ചെടുക്കുകയായിരുന്നു. ഇത് കൈകാര്യം ചെയ്യുന്നതിനിടെയാണ് ഗാർഡകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വേപ്പുകൾ ചോർന്നതാകാം ഇതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഏഡൻഡെറി പോലീസ് സ്റ്റേഷൻ അടച്ചിട്ടു. ഇവിടെ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്.

