അർമാഗ്: അംഗങ്ങളിൽ ഒരാൾ എഐ ഉപയോഗിച്ചുള്ള കുറ്റകൃത്യത്തിന് ഇരയായതിന് പിന്നാലെ മുന്നറിയിപ്പുമായി അർമാഗിലെ ജിഎഎ ക്ലബ്ബ്. എഐ ഉപയോഗിച്ചുള്ള ഡീപ്ഫേക്കുകൾക്കെതിരെ ജാഗ്രത വേണമെന്ന് ക്ലബ്ബ് അംഗങ്ങളോടും അവരുടെ രക്ഷിതാക്കളോടും അറിയിച്ചു. പോർട്ടഡൗണിലെ ടിർനാനോഗ് ജിഎഎ ക്ലബാണ് ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകിയത്.
യുവാവിന്റെ ഡീപ്ഫേക്ക് സൃഷ്ടിച്ച് കുറ്റവാളികൾ പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ യുവാവ് ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയും സമയോചിതമായി സംഭവത്തിൽ പ്രതികരിക്കുകയും ചെയ്തതായി ക്ലബ്ബ് അറിയിച്ചു. സമാനരീതിയിൽ ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കപ്പെട്ടാൽ ഉടനെ രക്ഷിതാക്കളെയും ബന്ധപ്പെട്ടവരെയും ഇക്കാര്യം അറിയിക്കണമെന്ന് ക്ലബ് വ്യക്തമാക്കി.
Discussion about this post

