ഡബ്ലിൻ: അയർലന്റിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ നോക്കിൽ സീറോ മലബാർ സഭയുടെ പുതിയ ചാപ്ല്യനായി ഇടുക്കി സ്വദേശി ഫാ. ഫിലിപ്പ് പെരിന്നാട്ടിനെ നിയമിച്ചു. തലശ്ശേരി രൂപതാംഗം ഫാ. ആന്റണി പരത്തേപതിക്കലിന് പകരമായിട്ടാണ് ഫിലിപ്പ് പെരിന്നാട്ട് ചുമതലയേറ്റത്. പാണ്ടിപ്പാറ ഇടവകാംഗമാണ് അദ്ദേഹം.
ഇടുക്കി രൂപതയിലെ വൈദികനാണ് ഫിലിപ്പ് പെരിന്നാട്ട്. അദ്ദേഹത്തെ ദേവാലയ റെക്ടർ റവ. ഫാ റിച്ചാർഡ് ഗിബ്ബൺസ്, ബെൽഫാസ്റ്റ് റീജിയണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര, ഗോൾവേ റീജിയണൽ ഡയറക്ടർ ഫാ. ആന്റണി പരത്തേപതിക്കൽ, സീറോ മലബാർ നോക്ക് മാസ് സെന്ററിലെ പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
Discussion about this post

