ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരിച്ച നിലയിൽ കണ്ടെത്തിയ ഭാഗത്ത് ശാസ്ത്രീയ പരിശോധന ഉൾപ്പെടെ പോലീസ് സംഘടിപ്പിക്കുന്നുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അറാൻമോർ ഐലൻഡിൽ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.
40 വയസ്സുള്ളയാളാണ് മരിച്ചത്. മേഖലയിൽ മത്സ്യബന്ധനത്തിനായി എത്തിയതാണ് യുവാവ് എന്നാണ് പ്രാഥമികമായി മനസിലാകുന്നത്. മത്സ്യബന്ധനത്തിനിടെ കടലിൽ അകപ്പെടുകയായിരുന്നു. വിവരം ലഭിച്ച് എത്തിയ രക്ഷാപ്രവർത്തകർ ഉടനെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ബോട്ട് കരയ്ക്ക് എത്തിച്ചിട്ടുണ്ട്. ബോട്ടിലും പരിശോധന നടത്തുന്നുണ്ട്.
Discussion about this post

