സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ കാണാതായ മത്സ്യത്തൊഴിലാളിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. മുല്ലഗ്മോർ തീരത്ത് നിന്നാണ് മത്സ്യത്തൊഴിലാളിയെ കാണാതെ ആയത്. മലിൻ ഹെഡ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു അദ്ദേഹത്തെ കാണാതായത്. വള്ളത്തിൽ മീൻ പിടിക്കാൻ പോയതായിരുന്നു അദ്ദേഹം. തീരത്തിന്റെ തെക്കൻ മേഖലയിൽ ആയിരുന്നു അവസാനമായി അദ്ദേഹം എത്തിയത് എന്നാണ് വിവരം. മത്സ്യബന്ധനത്തിനിടെ വള്ളം മറഞ്ഞിരിക്കാമെന്നാണ് സംശയിക്കുന്നത്.
കോസ്റ്റ്ഗാർഡിന്റെ ആർ 118 ഹെലികോപ്റ്റർ രക്ഷാദൗത്യത്തിന്റെ ഭാഗമായിട്ടുണ്ട്. കില്ലിബെഗ്സ് കോസ്റ്റ്ഗാർഡ് യൂണിറ്റ് വിവിധയിടങ്ങളിൽ നിന്നുള്ള ലൈഫ് ബോട്ടുകളും രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.
Discussion about this post

