ഓഫ്ലേ: ഓഫ്ലേയിലെ വീട്ടിൽ തീപിടിത്തത്തെ തുടർന്ന് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരിച്ച് നീതിന്യായ മന്ത്രി. വീട്ടിലുള്ളവരെ കൊല്ലുക ലക്ഷ്യമിട്ടാണ് അക്രമി കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്ന് ജിം ഒ കെല്ലഗൻ പറഞ്ഞു. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു എഡെൻഡെറിയിലെ കാസിൽവ്യൂ പാർക്കിലെ വീട്ടിൽ തീപിടിത്തം ഉണ്ടായത്.
നാല് വയസ്സുള്ള ടാഡ്ഗ് ഫാരെൽ, 60 വയസ്സുള്ള മേരി ഹോൾട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
50 വയസ്സ് പ്രായമുള്ള മറ്റൊരു സ്ത്രീ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യം കരുതിക്കൂട്ടിയുള്ളത് ആണെന്ന് വ്യക്തമാകുകയായിരുന്നു.
Discussion about this post

