ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ സിൻ ഫെയ്നിന്റെ പിന്തുണ കുറഞ്ഞു. സൺഡേ ഇൻഡിപെൻഡന്റിന്റെ ഗവേഷണമാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം ഫിൻ ഗെയ്ലിന്റെ പിന്തുണ വർധിക്കുന്നുണ്ട്.
സിൻ ഫെയ്നിന്റെ പിന്തുണയിൽ രണ്ട് പോയിന്റിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ജനപിന്തുണ 20 ശതമാനം ആയി. എങ്കിലും രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ പിന്തുണയുള്ള പാർട്ടി സിൻ ഫെയ്ൻ ആണ്. ഫിൻ ഗെയ്ലും, ഫിയന്ന ഫെയ്ലും പിന്തുണയിൽ തുല്യ ശക്തികളാണ്. 18 ശതമാനം ആണ് ഇവരുടെ പിന്തുണ. ഗ്രീൻസ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ്-സോളിഡാരിറ്റി, ഇൻഡിപെൻഡന്റ് അയർലൻഡ് എന്നീ പാർട്ടികളുടെ പിന്തുണയിൽ ഒരു പോയിന്റിന്റെ വർധനവ് ഇക്കുറി ഉണ്ടായി.
Discussion about this post

