ഡബ്ലിൻ: അയർലൻഡിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതിയുമായി ഭവനമന്ത്രി ജെയിംസ് ബ്രൗൺ. ഇതുമായി ബന്ധപ്പെട്ടുള്ള പുതിയ ഹൗസിംഗ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി ഈ ആഴ്ച മന്ത്രി പ്രഖ്യാപിക്കും. ഭവന ലഭ്യത ഉറപ്പാക്കാൻ 1 ബില്യൺ യൂറോയുടെ പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്.
ഭവന നിർമ്മാണത്തിനുള്ള തടസ്സങ്ങൾ പരിഹരിക്കാൻ ഉതകുന്ന അടിസ്ഥാന സൗകര്യ പദ്ധതികളിലാകും സ്കീം ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കും. പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോട് കൂടി നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
Discussion about this post

