കോർക്ക്: കൗണ്ടി കോർക്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഫിക്സിഫൈ. നഗരത്തിൽ പുതിയ ഇയു സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനാണ് പദ്ധതി. ഇതിലൂടെ 50 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കും.
അടുത്ത 18 മാസത്തിനുള്ളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിൽ ഐടി ഹെൽപ്പ്ഡെസ്ക് അനലിസ്റ്റുകൾ, സോഫ്റ്റ്വെയർ എഞ്ചിനീയർമാർ, ഡാറ്റ എഞ്ചിനീയർമാർ, ഡാറ്റ സയന്റിസ്റ്റുകൾ എന്നിവരെ നിയമിക്കുന്നുണ്ട്.
Discussion about this post

