ലോംഗ്ഫോർഡ്: തൊഴിൽ നഷ്ടമായേക്കുമെന്ന ആശങ്കയിൽ ലോംഗ്ഫോർഡിലെ റിസോർട്ടിലെ ജീവനക്കാർ. പിരിച്ചുവിടലിന് റിസോർട്ട് അധികൃതർ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്നത്. അതേസമയം ചുരുക്കം ചില തൊഴിലുകൾ മാത്രം വെട്ടിക്കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം എന്നാണ് അനൗദ്യോഗിക വിവരം.
20 ഓളം ജോലികൾ ആയിരിക്കും നഷ്ടമാകുക. ഇവർക്ക് മറ്റ് ജോലികൾ നൽകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ബാലിമഹോണിലെ സെന്റർ പാർക്കിൽ സ്ഥിതി ചെയ്യുന്ന ലോംഗ്ഫോർഡ് റോസ്റ്റ് റിസോർട്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്. നിലവിൽ 1300 ഓളം തൊഴിലാളികൾ ഇവിടെയുണ്ട്.
Discussion about this post

