ഡബ്ലിൻ: അയർലൻഡിൽ മഴ ലഭിക്കുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. അടുത്ത വാരം മുഴുവൻ അതിശക്തമായ മഴ തുടരും. ചിലയിടങ്ങളിൽ മഴ വെള്ളപ്പൊക്കത്തിനും കാരണമാകുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. വെയിലും അനുഭവപ്പെടും.
ഇന്നത്തെ ദിവസം മേഘാവൃതമായാണ് ആരംഭിച്ചിരിക്കുന്നത്. തെക്ക്- പടിഞ്ഞാറ് ഭാഗങ്ങളിൽ മഴയും ചാറ്റൽ മഴയും ഉണ്ടാകും. ഉച്ചയോടെ മഴ മറ്റിടങ്ങളിലേക്ക് വ്യാപിക്കും.
കൊണാച്ചിന്റെയും മുൻസ്റ്ററിന്റെയും പടിഞ്ഞാറൻ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ വ്യക്തമാക്കുന്നു.
Discussion about this post

