ഡബ്ലിൻ: ആമസോൺ തിരിച്ച് വിളിച്ച ഉത്പന്നത്തെക്കുറിച്ച് ഐറിഷ് ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകി കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷൻ. ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആമസോണിൽ നിന്നും പ്രസ്തുത ഉത്പന്നം വാങ്ങരുതെന്നും സിസിപിസി അറിയിച്ചു.
റിമോട്ട് കൺട്രോൾ റോബോട്ട് കളിപ്പാട്ടമാണ് തിരിച്ച് വിളിച്ചത്. സുരക്ഷാ പ്രശ്നത്തെ തുടർന്നായിരുന്നു നടപടി. ഈ ഉത്പന്നം അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് കണ്ടെത്തൽ. ഈ കളിപ്പാട്ടത്തിന്റെ കമ്പാർട്ട്മെന്റ് എളുപ്പത്തിൽ തുറക്കാൻ കഴിയും. ബാറ്ററികൾ പുറത്തെടുക്കാനും സാധിക്കും. ഇതുകൊണ്ട് കളിക്കുമ്പോൾ കുട്ടികൾ ഇവ വായിലിടാനും വിഴുങ്ങാനുമുള്ള സാധ്യതയുണ്ട്.

