ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്കൂൾ അടച്ച് പൂട്ടി. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയുയർന്നതിനെ തുടർന്നാണ് സ്കൂൾ അടച്ചുപൂട്ടിയത്.
കാരിക്ഫെർഗസിലെ സണ്ണിലാൻഡ്സ് പ്രൈമറി സ്കൂളാണ് വിദ്യാഭ്യാസ അതോറിറ്റി അടച്ച് പൂട്ടിയത്. കുട്ടികൾക്കായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ അതോറിറ്റി വ്യക്തമാക്കി.
പ്രസ്താവനയിലൂടെയാണ് വിദ്യാഭ്യാസ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കെട്ടിടത്തിന്റെ സുരക്ഷാ പ്രശ്നങ്ങൾ കാരണം സ്ക്ൂൾ അടച്ച് പൂട്ടേണ്ടതായി വന്നുവെന്ന് വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനായി പ്രവർത്തിക്കുകയാണെന്നും വകുപ്പ് അറിയിച്ചു.

