ന്യൂറി: അർമാഗ്- ഡൗൺ അതിർത്തിയായ ന്യൂറിയിൽ പോലീസിന് നേരെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അറസ്റ്റിനിടെ ആയിരുന്നു സംഭവം ഉണ്ടായത്.
പ്രദേശത്ത് ആയുധങ്ങളുമായി ഒരാൾ ഭീതി സൃഷ്ടിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. തുടർന്ന് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പോലീസുകാരെ പ്രതി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post

