ക്ലോണ്ടാൽക്കിൻ: ക്ലോണ്ടാൽക്കിനിൽ വയോധികനെ കാണ്മാനില്ല. 60 വയസ്സുള്ള ജെറാർഡ് മൊറോണിയെ ആണ് കാണാതായത്. മൊറോണിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് 60 കാരനെ കാണാതായത് എന്നാണ് പോലീസ് പറയുന്നത്. ഗ്രേ നിറത്തിലുള്ള ഫോർഡ് ട്രാൻസിറ്റ് വാൻ അദ്ദേഹത്തിനുണ്ട്. ഇതും കാണാതായിട്ടുണ്ട്. അഞ്ചടി നാല് ഇഞ്ചാണ് അദ്ദേഹത്തിന്റെ ഉയരം. ചെറിയ നരച്ച മുടികൾ ഉണ്ട്. ബ്രൗൺ നിറമാണ് കണ്ണുകൾക്കുള്ളത്. കയ്യിൽ പച്ചകുത്തിയിട്ടുണ്ട്.
Discussion about this post

