ബെൽഫാസ്റ്റ്: ഡർഹാം സ്ട്രീറ്റ് തുറക്കുന്നത് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുമായി ട്രാൻസ്ലിങ്ക്. ആഴ്ചകൾക്കുള്ളിൽ തന്നെ പ്രധാന പാതയായ ഡർഹാം സ്ട്രീറ്റ് തുറക്കുമെന്ന് ട്രാൻസ്ലിങ്ക് അറിയിച്ചു. തിയതി പിന്നീട് പുറത്തുവിടും.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ഡർഹാം സ്ട്രീറ്റ് അടച്ചിട്ടത്. ബെൽഫാസ്റ്റിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷന്റെ നിർമ്മാണത്തിനായി ബോയ്ൻ പാലം പൊളിച്ചുമാറ്റുന്ന പശ്ചാത്തലത്തിലായിരുന്നു അടച്ചുപൂട്ടൽ. നിർമ്മാണം പൂർത്തിയായതിന് പിന്നാലെ കഴിഞ്ഞ വർഷം ഗ്രാൻഡ് സെൻട്രൽ സ്റ്റേഷൻ തുറന്ന് നൽകിയെങ്കിലും
പുതിയ ബസ്, റെയിൽ സ്റ്റേഷന് ചുറ്റുമുള്ള പൊതു ഇടം പുനർവികസിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയാണ്.
Discussion about this post

