ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് പരിക്കേൽക്കാൻ ഇടയാക്കിയ ആക്രമണത്തിൽ പൊതുജനസഹായം തേടി പോലീസ്. സംഭവത്തിന്റെ ദൃക്സാക്ഷികളും സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ആക്രമണം ഉണ്ടായത്.
നോർത്ത് വാൾ ക്വായിലെ വീട്ടിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. സംഭവ സമയം അതുവഴി പോയവർ വാഹനങ്ങളുടെ ഡാഷ് ക്യാം പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്.
Discussion about this post

