ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളം വഴി ലഹരി കടത്താൻ ശ്രമിച്ച കേസിൽ പ്രതിയ്ക്ക് ജയിൽ ശിക്ഷ. രണ്ട് വർഷത്തെ തടവിനാണ് 70 കാരനായ ജോക്കിം റെക്ക്വെൽസിനെ ശിക്ഷിച്ചത്. 2024 നവംബർ 17 ന് ആയിരുന്നു സംഭവം.
വിമാനത്താവളം വഴി 2,80,000 യൂറോയുടെ കൊക്കെയ്ൻ ആയിരുന്നു ജോക്കിം കടത്താൻ ശ്രമിച്ചത്. സൂറിച്ചിൽ നിന്നും ഡബ്ലിനിൽ വിമാനം ഇറങ്ങിയ ജോക്കിം സുരക്ഷാ പരിശോധനയ്ക്കിടെ പിടിയിലാകുകയായിരുന്നു. ബാഗിൽ നടത്തിയ എക്സറേ പരിശോധനയ്ക്കിടെ ആയിരുന്നു ലഹരി ശേഖരം കണ്ടെത്തിയത്. നാല് കിലോ കൊക്കെയ്ൻ ബാഗിൽ ഉണ്ടായിരുന്നു.
Discussion about this post

