ഡബ്ലിൻ: വെസ്റ്റ് ഡബ്ലിനിൽ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജയിലുകളിലേക്കുള്ള മയക്കുമരുന്ന് വിതരണം തടയുക ലക്ഷ്യമിട്ടായിരുന്നു മേഖലയിൽ പരിശോധന. ഇതിൽ 40,000 യൂറോ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കൾ ആണ് പിടിച്ചെടുത്തത്. കൊക്കെയ്ൻ, ഹെറോയിൻ, കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ലഹരി വസ്തുക്കൾ കൈമാറാൻ ഉപയോഗിക്കുന്ന ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post

