ഡബ്ലിൻ: എം50 റോഡിൽ സ്ഥിരമായി ടോൾ നൽകാതെ മുങ്ങുന്നവർക്ക് പൂട്ട്. ഇത്തരത്തിൽ കടന്നുകളയുന്നവരിൽ നിന്നും വമ്പൻ തുക പിഴയായി ഈടാക്കാൻ കോടതി ഉത്തരവിട്ടു. ഡബ്ലിൻ ജില്ലാ കോടതിയാണ് ഉത്തരവിട്ടത്.
ടോൾ നൽകാത്തതിൽ 22 ഡ്രൈവർമാർക്കെതിരെ കേസ് ഉണ്ട്. ഇത് കോടതി ഇന്നലെ പരിഗണിച്ചിരുന്നു. ഈ വേളയിലാണ് വൻ തുക പിഴയായി ഈടാക്കാൻ ഉത്തരവിട്ടത്. ഡ്രൈവർമാർ കോടതിയിൽ ഹാജരായിരുന്നില്ല. ഇവരിൽ നിന്നും ഉടൻ തന്നെ 4,28,0000 യൂറോ പിഴയായി ഈടാക്കാനാണ് കോടതി ഉത്തരവിട്ടത്. ഡ്രൈവർമാരിൽ ഒരാൾ 1220 തവണയാണ് ടോൾ നൽകാതെ എം50 വഴി കടന്ന് പോയത്.
Discussion about this post

