ഡബ്ലിൻ: അയർലൻഡിലെ സാധാരണക്കാർക്ക് ഇരട്ടിപ്രഹരമായി ധനമന്ത്രി സൈമൺ ഹാരിസിന്റെ പുതിയ വെളിപ്പെടുത്തൽ. അയർലൻഡിൽ പണപ്പെരുപ്പം മുൻപില്ലാത്തവിധം വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം പണപ്പെരുപ്പം 3.75 ശതമാനത്തിൽ എത്തുമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തൽ. ഇക്കാര്യം അദ്ദേഹം ബജറ്ററി മേൽനോട്ട സമിതിയിൽ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷവും ഇതേ തുടർന്ന് ഊർജ്ജവിലകൾ വർധിച്ചതുമാണ് തിരിച്ചടിയായത്. ഹോം ഹീറ്റിംഗ് ഓയിലിന്റെ ഉൾപ്പെടെ വില കഴിഞ്ഞ വർഷത്തേക്കാൾ വളരെ കൂടുതലാണ്. ഉപഭോക്തൃവിലകൾ 3.7 ശതമാനം വർധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post

