ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമർ സെലൻസ്കിയുടെ അയർലൻഡ് സന്ദർശനത്തെ വിമർശിച്ച റഷ്യൻ അംബാസിഡറിന് ചുട്ടമറുപടി നൽകി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. സെലൻസ്കിയെ സ്വാഗതം ചെയ്തതിന് അയർലൻഡ് ഒരിക്കലും മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആയിരുന്നു സന്ദർശനത്തെ വിമർശിച്ച് അംബാസിഡർ യൂറി ഫിലാറ്റോവ് രംഗത്ത് എത്തിയത്. അയർലൻഡിലെ രാഷ്ട്രീയ നേതാക്കൾ ഭാവനാ ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു യൂറിയുടെ പ്രതികരണം.
സെലൻസ്കിയെ രാജ്യത്തേക്ക് വരവേൽക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന് മീഹോൾ മാർട്ടിൻ പറഞ്ഞു. അതൊരു നല്ല സന്ദർശനം ആയിരുന്നു. അദ്ദേഹത്തെ വളരെ മികച്ച രീതിയിലാണ് അയർലൻഡിലെ ജനങ്ങൾ സ്വാഗതം ചെയ്തത്. സെലൻസ്കിയെ രാജ്യത്തേയ്ക്ക് ക്ഷണിച്ചതിന് അയർലൻഡ് ഒരിക്കും മാപ്പ് പറയാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

