ബെൽഫാസ്റ്റ്: ദീപാവലി വിപുലമായി ആഘോഷിച്ച് ബെൽഫാസ്റ്റ് സുദർശനം കുടുംബാംഗങ്ങൾ. ഷാങ്കിൽ റോഡ് സ്പെക്ട്രം സെന്ററിൽ നടന്ന വർണാഭമായ ആഘോഷത്തിൽ നിരവധി പേർ പങ്കാളികളായി. വൈവിധ്യമാർന്ന നൃത്ത സംഗീത പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
സുദർശനം ട്രസ്റ്റീ ഡോക്ടർ ഉമേഷ് വിജയം സ്വാഗത പ്രസംഗം നടത്തി. നോർത്ത് ബെൽഫാസ്റ്റ് എംഎൽഎ ബ്രിയാൻ കിംഗ്സ്റ്റൺ, ഒളിപ്യൻ ഡാം മേരി പീറ്റേഴ്സ്, ഇന്ത്യൻ കമ്യൂണിറ്റിയുടെ അഭ്യുദയ കാംക്ഷി മെർവിൻ എൽഡർ, ഷാങ്കിൽ ആൾട്ടർനേറ്റീവ്സ് ഡയറക്ടർ ബില്ലി ഡർമ്മോണ്ട് എന്നിവർ പരിപാടിയിൽ വിശിഷ്ട അതിഥികളായി.
Discussion about this post

