ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ ഫുട്ബോൾ പിച്ച് നശിപ്പിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പിച്ചിലേക്ക് പ്രതി കാറോടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ ശക്തമായി അപലപിച്ച് നോർത്ത് ഡബ്ലിൻ ഫുട്ബോൾ ക്ലബ്ബ് രംഗത്ത് എത്തി.
ആൽഫി ബൈർൺ റോഡിലെ പിച്ചിന് നേരെ ആയിരുന്നു ആക്രമണം. പിച്ചിന്റെ ഗെയ്റ്റ് പൂട്ട് ഉപയോഗിച്ച് പൂട്ടിയിരുന്നു. ഇത് പൊളിച്ചാണ് കാറുമായി പ്രതി അകത്തേയ്ക്ക് പ്രവേശിച്ചത്. തുടർന്ന് പിച്ചിലൂടെ നിരവധി തവണ കാർ ഓടിയ്ക്കുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങൾ ഫുട്ബോൾ ക്ലബ്ബ് പുറത്തുവിട്ടിട്ടുണ്ട്.
Discussion about this post

