ഡബ്ലിൻ: ഡബ്ലിനിൽ വാഹനാപകടം. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. 20 വയസ്സുള്ള യുവാവിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബോൾട്ടൺ സ്ട്രീറ്റിൽ രാത്രിയോടെയായിരുന്നു സംഭവം. 9.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത് . സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സൈക്കിൾ യാത്രികനാണ് പരിക്കേറ്റത്. മേറ്റർ ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാത്രി 9.20 നും 9.50 നും ഇടയിൽ ബോൾട്ടൺ സ്ട്രീറ്റിനും ഡൊമിനിക് സ്ട്രീറ്റിനും ഇടയിലൂടെ കടന്ന് പോയവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

