ഡബ്ലിൻ: ഐറിഷ് അത്ലറ്റ് സിയാര മജീൻ അന്തരിച്ചു. 34 വയസ്സായിരുന്നു. അർബുദബാധിതയായിരുന്നു. മജീനിന്റെ മരണം ബന്ധുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് പുറത്തുവിട്ടത്.
കഴിഞ്ഞ വർഷം മജീനിന് കുടലിൽ ക്യാൻസർ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് മജീൻ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു മജീനിന്റെ അപ്രതീക്ഷിത വിയോഗം. മജീനിന്റെ മരണവാർത്ത കായിക ലോകത്തെ ദു:ഖത്തിലാഴ്ത്തി. ഒളിമ്പിക്സിൽ രണ്ട് തവണ മെഡൽ വാങ്ങിയ കായിക താരമാണ് സിയാര മജീൻ. 2024 ൽ റോമിൽ നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണവും 2022 ൽ വെങ്കലവും മജീൻ നേടിയിരുന്നു.
Discussion about this post

