ബ്രസൽസ്: റഷ്യയ്ക്കെതിരെ നിർണായക നീക്കവുമായി യൂറോപ്യൻ യൂണിയൻ. റഷ്യയിൽ നിന്നുള്ള ഗ്യാസിന്റെ ഇറക്കുമതി നിരോധിച്ചു. അടുത്ത വർഷം ആദ്യം മുതൽ ഈ നിരോധനം നിലവിൽവരും. കഴിഞ്ഞ ദിവസം യൂറോപ്പിനെ വെല്ലുവിളിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർണായക നീക്കം.
പുതിയ നിയമ പ്രകാരം സ്പോട്ട് മാർക്കറ്റ് ഗ്യാസ് വാങ്ങലുകൾ ഉടൻ നിരോധിക്കും. ഊർജ്ജ മേഖലയിൽ റഷ്യയുമായുള്ള കരാറുകൾ ഉടൻ അവസാനിപ്പിക്കും. റഷ്യ- യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 2022 മുതൽ യൂറോപ്പിന്റെ റഷ്യൻ വാതക ഇറക്കുമതി കുത്തനെ കുറച്ചിരുന്നു.
Discussion about this post

